Wednesday 25 April 2012

ഭര്‍ത്താവിന്റെ മുന്‍പില്‍ കിം കാര്‍ദിഷിന്റെ നഗ്നയോഗ



ഭാര്യ യോഗ ചെയ്യുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പുണ്ടാവേണ്ട കാര്യമില്ല. എന്നാല്‍ മാദക താരം കിം കാര്‍ദിഷിയാന്റെ യോഗ ഭര്‍ത്താവിനെ ഞെട്ടിച്ചു. യു എസിലെ പ്രമുഖ ടി വി ചാനല്‍ സംപ്രേഷണം ചെയ്ത കിംന്റെ പ്രകടനമാണ് ഭര്‍ത്താവ് ക്രിസ് ഹംഫ്രീസിനെ ഞെട്ടിച്ചത്.
ഭാര്യ സഹോദരിയ്ക്കും കൂട്ടുകാരികള്‍ക്കുമൊപ്പം ഒരു പുരുഷനോടൊപ്പം ചെയ്ത നഗ്ന യോഗയാണ് ക്രിസിന്റെ മനസ്സില്‍ മിന്നല്‍ പിണര്‍ തീര്‍ത്തത്. ടി വി യില്‍ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോയിലാണ് കാദിര്‍ഷിയാനും കൂട്ടരും നഗ്നയോഗക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസം തികയും മുമ്പേ ഭാര്യ ഇങ്ങനെ ഒരു ഷോയ്ക്ക് ഇറങ്ങിത്തിരിച്ചത് ഭര്‍ത്താവിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
യോഗ വീരന്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്.. ഇനി നഗ്ന യോഗയുമായി ഇവിടെയും ആരെങ്കിലും കടന്നുവരുമോ... ഭര്‍ത്താക്കന്‍മാര്‍ ജാഗ്രതൈ....

കസ്തൂരിയുടെ വെളിപ്പെടുത്തല്‍


കസ്തൂരിയുടെ വെളിപ്പെടുത്തല്‍
നടി കസ്തൂരിയെക്കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല... ഇപ്പോഴും പണ്ട് അനിയന്‍ ബാവ ചേട്ടന്‍ ബാവയില്‍ കണ്ട അതേ പെണ്‍കുട്ടി.. ചില വിവാദ വെളിപ്പെടുത്തലുകളുമായാണ് കസ്തൂരി ഇപ്പോള്‍ രംഗത്തെത്തിയത്. അഡ്ജസ്റ്റ്‌മെന്റ് എല്ലാ കാലത്തും സിനിമയിലുണ്ടെന്നാണ് അവര്‍ പറയുന്നത്.ആദ്യം തന്നെ നായിക വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങിയതിനാല്‍ തനിക്ക് വലിയ പ്രലോഭനങ്ങളെ നേരിടേണ്ടി വന്നിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പല സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ അതെല്ലാം തന്റേടമുള്ളതിനാല്‍ നേരിട്ടു എന്നും അവര്‍ വ്യക്തമാക്കുന്നു.
അത്താ ഉന്‍ കോവിലെ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ കസ്തൂരി നിരവധി ശാലീന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം എത്ര വേണമെങ്കിലും ഗ്ലാമറസ് ആകാനും അവര്‍ തയ്യാറായിരുന്നു. ഒടുവില്‍ അഥീന എന്ന മലയാള ചിത്രത്തില്‍ ഒടുക്കത്തെ ഗ്ലാമറിലും അവരെ കണ്ടു. ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞ് ജീവിക്കുകയാണെങ്കിലും ശരീര പ്രദര്‍ശനത്തിന് ഇവര്‍ക്ക് ഇപ്പോഴും വല്യ മടിയൊന്നുമില്ല. ഐറ്റം ഡാന്‍സ് ഉള്‍പ്പെടെ ആടി ആരാധകരെ ആവേശക്കൊടുമുടിയിലാക്കുകയാണ് ഈ നടി... പണ്ടൊക്കെ എത്ര വേണമെങ്കിലും സെക്‌സി ആകുന്ന നടിമാരെല്ലാം കല്യാണം കഴിയുന്നതോടെ ശരീരം മൂടിപ്പുതച്ച് മാത്രം അഭിനയിക്കുകയോ അഭിനയം നിര്‍ത്തുകയോ ആയിരുന്നു പതിവ്. എന്നാല്‍ അതെല്ലാം മാറി.. കസ്തൂരി, ശ്വേതാമേനോന്‍, ജ്യോതിര്‍മയി..... വിവാഹ ശേഷം ഗ്ലാമറസ് ആകുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണ്... ഏതായാലും പുരോഗതിയുണ്ട്......

Wednesday 11 April 2012

പുതിയ ഗ്ലാമര്‍ താരങ്ങള്‍



പുതിയ ഗ്ലാമര്‍ താരങ്ങള്‍
സിനിമ ഗ്ലാമറിന്റെ ലോകമാണ്. സിനിമയിലഭിനയിക്കണമെങ്കില്‍ അല്‍പ്പ സ്വല്‍പ്പം ശരീരം പ്രദര്‍ശിപ്പിച്ചേ മതിയാവൂ.. പുതുതായി വരുന്ന നടിമാരെല്ലാം ശരീര പ്രദര്‍ശനം ഏതറ്റം വരെ പോകാനും ഒരുക്കമാണ്. എന്നാല്‍ അപൂര്‍വ്വം ചില നടികളുണ്ട്. ശരീര പ്രദര്‍ശനത്തില്‍ തങ്ങള്‍ക്ക് താത്പര്യമില്ല എന്ന് ഉറപ്പിക്കും. കഴിവുള്ള അത്തരം നടികള്‍ക്ക് ശരീര പ്രദര്‍ശനം നടത്താത്തത് ഒരു ദോഷമായും ഭവിക്കില്ല. തങ്ങളുടെ അഭിനയ സിദ്ധികൊണ്ട് അവര്‍ ഇന്റസ്ട്രിയ്ക്ക് തങ്ങള്‍ ആവശ്യമണെന്ന് തെളിയിക്കും... ലക്ഷ്മി ഗോപാലസ്വാമി, സോനാ നായര്‍ തുടങ്ങിയവരൊക്കെ ഇത്തരത്തില്‍ പിടിച്ച് നിന്നവരാണ്... പക്ഷെ പ്രായം കൂടുമ്പോഴാണ് ഓരോ  വെളിപാടുണ്ടാകുന്നത്.. പുതിയ പിള്ളാര്‍ വരെ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് നടക്കുമ്പോള്‍ നിരാശ കടന്നുകൂടും.. പ്രായം കൂടുകയാണ്.. ശരീരം കാട്ടേണ്ട പ്രായത്തില്‍ അത് കാട്ടാത്തതിന്റെ ദുഖം പിടിമുറുക്കും... അപ്പോള്‍ പിന്നെ പ്രായം ഇനിയും കൂടുന്നതിന് മുമ്പ് ഇത്തിരിയൊക്കെ കാട്ടിയേക്കാം എന്നവര്‍ തീരുമാനിക്കുന്നു... നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാല സ്വാമി എന്ന ശാലീന സുന്ദരി അല്‍പ്പം ഗ്ലാമറില്‍ എത്തുന്നത്. കാപാലിക എന്ന ചിത്രത്തിലൂടെയാണ് സോനാ നായര്‍ ശരീര പ്രദര്‍ശനം നടത്തുന്നത്....
ശരീര പ്രദര്‍ശനത്തിന് പ്രായം തടസ്സമില്ല എന്ന നമ്മുടെ ശ്വേതാ മേനോന്‍ തെളിയിച്ചിട്ടുണ്ട്.. എത്ര പുതിയ പിള്ളാര്‍ വന്നിട്ടെന്താ ശ്വേതയുടെ കത്തുന്ന ഉടലഴകിന്റെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ട് മലയാളത്തില്‍... ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങളുമായി ലക്ഷ്മിയുടെയും സോനയുടെയും വരവ്... പ്രായം കൂടിയ ഈ സുന്ദരിമാരുടെ ശരീര പ്രദര്‍ശനത്തെ  മലയാളി എങ്ങനെ സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്...